ചോറ്റാനിക്കര: ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി ചോറ്റാനിക്കര ടാറ്റാ ട്രസ്റ്റ് എയ്ഡഡ് ആശുപത്രിയും ചോറ്റാനിക്കര കൾച്ചറൽ റേഡിയോ ക്ലബ്ബും സംയുക്തമായി നടത്തിയ ബോധവത്കരണം ട്രസ്റ്റ് സെക്രട്ടറി ചന്ദ്രൻ എളേച്ചിൽ ഉദ്ഘാടനം ചെയ്തു. ഡോ.ഡി.മാധവ കൈമൾ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ.എ.കെ.രാധാകൃഷ്ണൻ ,ക്ലബ്ബ് രക്ഷാധികാരി എ.എ.മദനമോഹനൻ, പി.വി.സ്റ്റീഫൻ (ട്രസ്റ്റ് വൈസ് പ്രസിഡന്റ്), കെ.വി.പൈലി, ഡോ.സോണിയ ജനറ്റ് രാജൻ, മഞ്ജു മത്തായി, രേഷ്മ കെ.കെ., ശ്രീലേഖ പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.