പെരുമ്പാവൂർ: ഇരിങ്ങോൾ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ 105ാമത് വാർഷികം അഡ്വ.എൽദോസ് കുന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി.വി. എൽദോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വക്കേറ്റ് എൻ.സി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപിക സി.എ.ലിസി ടീച്ചർക്ക് മുൻസിപ്പൽ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ മൊമെന്റോ നൽകി ആദരിച്ചു. സിനിമാതാരം അർജുൻ ഗോപാൽ, ബാലതാരം സാറാ സജാദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സ്‌കൂൾ പത്രത്തിന്റെ പ്രകാശനം രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു നിർവഹിച്ചു. ഓമന സുബ്രഹ്മണ്യൻ, ശാന്ത പ്രഭാകരൻ, സുരേന്ദ്ര മേനോൻ, മുഹമ്മദലി, ജയൻ, ഡോ. ജ്യോതി മോൾ, ബിന്ദു ഉണ്ണികൃഷ്ണൻ, അനിത മേനോൻ എന്നിവർ പ്രസംഗിച്ചു.