ചോറ്റാനിക്കര: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളമൊട്ടാകെ 500 കേന്ദ്രങ്ങളിലായി നടത്തുന്ന 'ആരാണ് ഇന്ത്യക്കാർ ' എന്ന കലാജാഥയുടെ എറണാകുളം ജില്ലാ ക്യാമ്പ് മുളന്തുരുത്തി അലയിൽ ആരംഭിച്ചു .എറണാകുളം ജില്ലയിൽ പര്യടനം നടത്തുന്ന കലാജാഥയുടെ പരിശീലന ക്യാമ്പാണ് മുളന്തുരുത്തി ആലയിൽ ആരംഭിച്ചത്. ക്യാമ്പ് ആലയുടെ ഡയറക്ടർ മനു ജോസ് നിർവഹിച്ചു . ഉദ്ഘാടന ചടങ്ങിൽ ജില്ലാ സെക്രട്ടറി സി.ഐ. വർഗീസ് ,പരിഷത്ത് നിർവാഹക സമിതിയംഗം എം.ജയ ,കെ എൻ സുരേഷ് , മുളന്തുരുത്തി മേഖലാ പ്രസിഡന്റ് ജോബി വർക്കി , സെക്രട്ടറി കെ പി രവികുമാർ ,കെ.കെ.രവി , പി.കെ.രഞ്ചൻ , കെ.ആർ .ഗോപി എന്നിവർ സംസാരിച്ചു. എട്ട് ദിവസത്തെ ക്യാമ്പിൽ പരിശീലനം കിട്ടുന്ന കലാകാരന്മാർ ജില്ലയിലെ 41കേന്ദ്രങ്ങളിൽ കലാജാഥ അവതരിപ്പിക്കും . കലാജാഥയുടെ ജില്ലാതല ഉദ്ഘാടനം 9 ന് (ഞായർ) വൈകിട്ട് 5 ന് തുരുത്തിക്കര ആയുർവേദക്കവലയിൽ നടക്കും.