പെരുമ്പാവൂർ: ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിലേക്ക് നിറപറ കുടുംബം സമർപ്പിക്കുന്ന രഥം കെ.കെ കർണനിൽ നിന്ന് ഡി.പി. സഭ സെക്രട്ടറി കെ. സദാനന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി. അമ്മിണി കണ്ണൻ, ബിജു കർണൻ, ക്ഷേത്ര മേൽശാന്തി ഷിബു ശാന്തി, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് രമ ബാബു, വൈസ് പ്രസിഡന്റ് കെ.ഇ ജയചന്ദ്രൻ, ട്രഷറർ പി.ജി. ബാബു, ജനറൽ കൺവീനർ മനോജ് കപ്രക്കാട്ട് എന്നിവർ സംസാരിച്ചു.