jobin-thannikkott
ആ‌ർ.വൈ.എഫ് കുറുപ്പംപടി മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുത്ത ജോബിന്‍ തണ്ണിക്കോട്ട്

പെരുമ്പാവൂർ: കുറുപ്പംപടിയിൽ നടന്ന ആർ.വൈ.എഫ് മണ്ഡല സമ്മേളനം ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പർ അജിത് പി വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ജോജി ചിറ്റുപറമ്പിൽ, ജെയ്‌സൺ പുക്കുന്നേൽ, ജീവൻ ജേക്കബ് എന്നിവർ പങ്കെടുത്തു. പുതിയ മണ്ഡലം ഭാരവാഹികളായി ജോബിൻ തണ്ണിക്കോട്ട്(മണ്ഡലം സെക്രട്ടറി) അഷലിൻ ആന്റണി (മണ്ഡലം പ്രസിഡന്റ്) ജൈജു ജോസഫ് (മണ്ഡലം ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.