ചോറ്റാനിക്കര: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും ,കീച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും ചേർന്ന് കൊറോണ വൈറസ് പ്രതിരോധ ബോധവത്കരണ ക്ലാസ് നടത്തി.കാഞ്ഞിരമറ്റം കൊളുത്താക്കോട്ടിൽ ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജലജാമോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് മെമ്പർ എ.പി .സുഭാഷ് ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.മനോജ് കുമാർ. പഞ്ചായത്തംഗങ്ങളായ എം.ബി.ശാന്തകുമാർ, കെ.ജെ.ജോസഫ്, ഷീലസത്യൻ.ടി.പി.സതീശൻ, സലിം അലി,ബിജോയ് കുമാർ, ജലജ മണിയപ്പൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ എൻ.എസ്.സീന ക്ലാസ് നയിച്ചു.ആരോഗ്യവകുപ്പ് ഉദ്ധ്യോഗസ്ഥർ ,റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ,അങ്കണവാടി ,സ്‌കൂൾ അദ്ധ്യാപികമാർ എന്നിവർ പങ്കെടുത്തു.