കോലഞ്ചേരി: സി.പി.ഐ.യുടെ പോഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭയുടെ ജില്ലാ നേതൃത്വത്തിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി ഇ.കെ. ശിവനും സെക്രട്ടറി കെ.എം. ദിനകരനേയും തിരഞ്ഞെടുത്തു.കോലഞ്ചേരിയിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ ഇ.കെ. ശിവനെ പ്രസിഡന്റാക്കുന്നതിൽ ആരും വിയോജിപ്പ് പ്രകടിപ്പിച്ചില്ല. എന്നാൽ ദിനകരനെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റണമെന്ന നിർദേശം വന്നതോടെയാണ് വോട്ടെടുപ്പിന് തീരുമാനമായത്. ആദ്യം 45 അംഗ കമ്മി​റ്റിയെ വോട്ടെടുപ്പു കൂടാതെ തിരഞ്ഞെടുത്തിരുന്നു. ഇവരിൽനിന്ന് ദിനകരന് 29 വോട്ടുകളാണ് ലഭിച്ചത്. കിസാൻ സഭയുടെ ജില്ലാ നേതൃത്വ തിരഞ്ഞെടുപ്പിൽ ആദ്യമായാണ് വോട്ടെടുപ്പ് നടന്നത്.