ചോറ്റാനിക്കര: തലയോലപ്പറമ്പ് കെ.ആർ .നാരായണന്‍ സ്മാരക എസ്.എൻ.ഡി.പി യൂണിയന്റെ 10-ാമത് മൈക്രോ വായ്പാ വിതരണം യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ധനലക്ഷ്മി ബാങ്ക് മാനേജർഎച്ച്.വെങ്കിടേഷ് മുഖ്യ പ്രസംഗം നടത്തി. ഗുരുകൃപ വനിതാ സ്വയം സഹായ സംഘത്തിന് ആദ്യ വായ്പ നൽകി കൊണ്ട് ഉദ്ഘാടനകർമ്മം നിർവഹിച്ചു. യൂണിയൻ കൗൺസിലർ അജീഷ് കെ എസ്, സുലഭ സജീവ്, ശ്രീകല ആർ, മായ സന്തോഷ്, അമ്പിളി ഗോപാലൻ, പി എ ശശി, വാസു തുടങ്ങിയവർ പ്രസംഗിച്ചു.