കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 'ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി' കോലഞ്ചേരി യൂണിറ്റിന്റെ സഹകരണത്തോടെ വന്യജീവി ഫോട്ടോ പ്രദർശനം നടത്തി. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ മനോജ് നാരായണൻ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി എടുത്ത അപൂർവ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. രണ്ടുദിവസങ്ങളിലായി നടന്ന പ്രദർശനം ഇന്നലെ സമാപിച്ചു.മുംബൈ ഇൻകം ടാക്‌സ് ജോയിന്റ് കമ്മിഷണർ ജ്യോതിസ് മോഹൻ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ഫാ.സി.എം കുര്യോക്കോസ് അദ്ധ്യക്ഷനായി.സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജു വർഗീസ്, സ്‌കൂൾ പ്രിൻസിപ്പാൾമാരായ കെ.ഐ. ജോസഫ്, കെ.ടി. സിന്ധു, ജിൻസി കെ. ബേബി, രാജി കെ. പോൾ, റെഡ് ക്രോസ് ഭാരവാഹികളായ രഞ്ജിത് പോൾ, ഡോ റോബിൻ ലീ എന്നിവർ പ്രസംഗിച്ചു.