കോലഞ്ചേരി: കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മഴുവന്നൂർ നോർത്ത് യൂണി​റ്റ് വാർഷികം നടത്തി.സംസ്ഥാന സെക്രട്ടറി സി.ടി ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു.എ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം വിജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. വർഗീസ്, ജില്ലാ മെമ്പർ കെ.പി. റോയി, ബ്ലോക്ക് ട്രഷറർ എം.ഒ. ജോൺ, വി. ശശീന്ദ്രൻ നായർ, എം.എൻ. കൃഷ്ണൻ, ജോസ് കെ ജോസഫ്, എം.കെ. മദനമോഹനൻ, കെ.പി. നീലാംബരൻ, എ.എൻ. ഭസ്‌കരൻ എന്നിവർ പ്രസംഗിച്ചു.