കിഴക്കമ്പലം: കനിവിന്റെ കാരുണ്യ സ്പർശവുമായി കുമ്മനോട് ഗവ.സ്കൂളിലെ പ്രീ പ്രൈമറി കുട്ടികൾ മലയിടം തുരുത്ത് പ്രത്യാശ ഭവനിലെ അന്തേവാസികൾക്ക് ഉച്ചയൂണുമായെത്തി. ആരോരുമില്ലാത്ത 50 ലധികം അന്തേവാസികളാണ് അവിടെയുള്ളത്. പുറമെ നിന്ന് ലഭിക്കുന്ന സഹായം കൊണ്ടു മാത്രമാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. രക്ഷിതാക്കൾ വീടുകളിൽ തയ്യാറാക്കി നൽകിയ പൊതിച്ചോറ് വിതരണം ചെയ്ത് അന്തേവാസികൾക്കൊപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. വിദ്യാഭ്യാസം പുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല, സാമൂഹിക ബോധമുള്ള തലമുറയെ വാർത്ത വാർത്തെടുക്കുന്നതിനു വേണ്ടിയാണെന്ന സന്ദേശം കുട്ടികളിലേയ്ക്കെത്തിക്കാനായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അദ്ധ്യപകരായ സൂസൻ അല്കസാണ്ടർ, ആർ.മഞ്ജു, ശ്രീകല, രക്ഷാകർത്താക്കളായ രഞ്ജിനി ജെയ്മോൻ,ഷീജ എന്നിവർ നേതൃത്വം നൽകി.