കാലടി: മല.നീലിശ്വരം ഗ്രാമ പഞ്ചായത്തിലെ 14-ാം വാർഡിൽ പണി തീർത്ത അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം റോജി.എം.ജോൺ എം.എൽ.എ നിർവഹിച്ചു.വി.ജി. സൗമ്യൻ മാസ്റ്റർ സൗജന്യമായി നൽകിയ ഭൂമിയിലാണ് അങ്കണവാടി നിർമ്മിച്ചത്. ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് നിർമ്മാണ പദ്ധതിയിൽപ്പെടുത്തിയാണ് നിർമ്മാണം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിബി സിബി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ അനുമോൾ ബേബി, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് സ്റ്റീഫൻ മാടവന, ബോക്ക് അംഗം വനജ സദാനന്ദൻ, ആതിര ഗോപി, വാർഡ് മെബർമാർ, സി.ഡി.എസുമാർ, തുടങ്ങിയവർ പങ്കെടുത്തു.