കാലടി: പെരിയാറിന് കുറുകെ കാഞ്ഞൂർ വല്ലംകടവിൽ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണം അനിശ്ചിതത്വത്തിൽ തുടരുന്ന സാഹചര്യത്തിൽ അടിയന്തിരമായി നിർമ്മാണം തുടരാനുള്ള നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എമാരായ അൻവർ സാദത്ത്, അഡ്വ.എൽദോസ് കുന്നപ്പിള്ളി, എന്നിവർ മന്ത്രിക്ക് നിവേദനം നൽകി.നാല് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് കരാറുകാരായ കെല്ല് പിൻമാറിയതിനെ തുടർന്ന് തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി എം.എൽ.എ മാർക്ക് ഉറപ്പ് നൽകി.ആലുവ - പെരുബാവൂർ നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം സ്ഥാപിച്ചാൽ കാലടി ടൗണിലെ ഗതാഗതാ കുരുക്കിന് പരിഹാരമാകും.