മൂവാറ്റുപുഴ: വ്യാജ മദ്യവില്പന നടത്തിയ കേസിൽ മദ്ധ്യ വയസ്‌കൻ പിടിയിൽ .മുളവൂർ തൃക്കളത്തൂർ പുളിന്താനം അശോകൻ
( സജീവൻ-53) ആണ് പിടിയിലായത്. മൂവാറ്റുപുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചയ്തു. പ്രിവന്റീവ് ഓഫീസർമാരായ വി.എ.ജബ്ബാർ,കെ.എസ് അജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.ആർ.സൂരജ് ,പി.ബി. മാഹിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.