കൊച്ചി: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കുടുംബശ്രീമിഷൻ വഴി നടപ്പിലാക്കുന്ന സെയിൽ അസോസിയേറ്റ് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ , സ്പോക്കൻ ഇംഗ്ളീഷ് , സോഫ്റ്റ് സ്കിൽ എന്നിവ ഉൾപ്പെടുന്ന കോഴ്സിന്റെ കാലാവധി മൂന്നുമാസമാണ്. ജില്ലയിലെ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവർക്ക് അപേക്ഷിക്കാം. ന്യൂനപക്ഷം, എസ്.സി, എസ്.ടി. വിഭാഗങ്ങൾക്ക് മുൻഗണനയുണ്ട്. പ്രവേശനം നേടുന്നവർക്ക് ദിവസേന 135 രൂപ സ്റ്റെെപ്പന്റ് , പഠനോപകരണങ്ങൾ, യൂണിഫോം തുടങ്ങിയവ ലഭിക്കും.കളമശേരി രാജഗിരി കോളേജാണ് പരിശീലന കേന്ദ്രം . വിവരങ്ങൾക്ക്: 8129947120, 9383425581