മൂവാറ്റുപുഴ: കടുംപിടി പാറപ്പുഴ ഭഗവതി ശാസ്താ ക്ഷേത്രത്തിലെ വിശാഖ മഹോത്സവം ഇന്ന് ആരംഭിക്കും. ഇന്ന് മുതൽ 12 വരെ എല്ലാ ദിവസവും രാവിലെ 5ന് പള്ളിയുണർത്തൽ, അഭിഷേകം, ഗണപതി ഹോമം, വൈകിട്ട് 6.30ന് ദീപാരാധന, ദീപകാഴ്ച,തുടർന്ന് കളമെഴുത്ത് പാട്ട്, കളംപൂജ,പ്രസാദ ഊട്ട്. 13ന് രാത്രി 7ന് ഭക്തി ഗാനമേള, 9ന് തുരുവാതിര. 14ന് വൈകിട്ട് 4ന് കാഴ്ച ശ്രീബലി, ചെണ്ടമേളം, രാത്രി 7.15ന് നാമ സങ്കീർത്തനഘോഷം,12.30ന് ഗാനമേള. 15ന് വൈകിട്ട് 4ന് താലപ്പൊലി ഘോഷയാത്ര,വിശാഖം വഴിപാട്.