അങ്കമാലി: നഗരസഭ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ഗ്രീൻ ടെക്നീഷ്യൻമാരെ അംഗങ്ങളായി ഉൾപ്പെടുത്തി ഹരിതകർമസേന രൂപീകരിക്കാൻ നഗരസഭ തീരുമാനിച്ചു. മാലിന്യശേഖരണം, തരംതിരിക്കൽ, സംസ്കരണം, ജൈവവളം, ജൈവ കൃഷിയെന്നിവയുടെ പ്രോത്സാഹനം എന്നിവ ഉൾപ്പെടുന്ന വിവിധ ജോലികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിനാണ് ഹരിതസേന രൂപീകരിക്കുന്നത്.നൂറു രൂപ ഫീസടച്ച് നരിത കർമ്മ സേനയിൽ അംഗങ്ങളാകുവാൻ നഗരവാസികൾക്ക് അവസരുണ്ടെന്ന് സെക്രട്ടറി ബീന.എസ് കുമാർ അറിയിച്ചു.