മൂവാറ്റുപുഴ: പെരിങ്ങഴയിൽ വീടീന്റെ വാതിൽ തകർത്ത് മോഷണം. പെരിങ്ങഴ വാഴപ്ലാകുടിയിൽ തോമസിന്റെ വീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്.വീടിനുള്ളിൽ പേഴ്സിൽ സൂക്ഷിച്ചിരുന്ന 15,000 രൂപ നഷ്ടപ്പെട്ടുണ്ട്.വീടിന്റെ പിൻ വശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കുടുംബാംഗങ്ങൾ ആരക്കുഴയിലെ പള്ളിയിൽ പെരുന്നാളിന് പോയപ്പോഴായിരുന്നു മോഷണം. 8.30 ഓടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.