തോപ്പുംപടി: ഒന്നര അടി ഉയരമുള്ള ചൈനീസ് ബൈക്ക് കാണികൾക്ക് ഹരമായി. കൊച്ചിയിലെ സ്വകാര്യ കമ്പനിയാണ് ബൈക്ക് വിൽപ്പനക്കായി എത്തിച്ചത്.പത്ത് വയസു മുതൽ പതിനഞ്ച് വയസുവരെയുള്ള കുട്ടികൾക്ക് ഓടിക്കാം .ഹെൽമെറ്റ് വേണ്ട. ലൈസൻസ് ആർ.സി.ബുക്ക് ഉൾപ്പടെയുള്ള ഒരു രേഖകളും വേണ്ട. 48 സി.സി.യാണ്ശേഷി. പെട്രോൾ വാഹനമാണെങ്കിലും വണ്ടി സ്റ്റാർട്ട് ചെയ്യണമെങ്കിൽ എൻജിനിലെ പുളളർ കൈ വെച്ച് വലിക്കണം. ബൈക്കിന്റെ രൂപം മാത്രമല്ല ശബ്ദവും ആകർഷണീയം.കഴിഞ്ഞ ദിവസം തോപ്പുംപടിയിൽ എത്തിയ ബൈക്ക് കാണാൻ ആളുകൾ തിങ്ങിക്കൂടി. ചൈനീസ് നിർമ്മിതമായ ബൈക്കിന്റെ രൂപം മനസിലാക്കി പുതിയ രൂപത്തിലുള്ള ബൈക്ക് ഇറക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചിയിലെ കമ്പനി . കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു ബൈക്ക് .
വാഹനം റോഡിലിറക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ അനുമതി ഇല്ല.
ഒഴിഞ്ഞ പറമ്പിലോ വീട്ടുമുറ്റത്തോ മൈതാനത്തോ ഓടിക്കാം
വില 24000 രൂപ