kalimannu
രാമമംഗലത്ത് കളിമണ്ണെടുക്കുന്ന സ്ഥലം

കോലഞ്ചേരി: രാമമംഗലത്ത് പുഴയോരം കുഴിച്ച് അനധികൃത കളിമണ്ണ് കടത്ത്. ലക്ഷങ്ങളുടെ കളിമണ്ണാണ് പ്രതി ദിനം കടത്തുന്നത്.രാത്രി കാലങ്ങളിലാണ് ഖനനം .തൃശ്ശൂർ ഭാഗങ്ങളിലുള്ള ടൈൽ,ഓട് കമ്പനികളിലേയ്ക്കും മൺ പാത്ര നിർമ്മാണക്കാർക്കുമായി ബിനാമികളാണ് ഖനനത്തിനു പിന്നിൽ. യാതൊരു വിധ പാരിസ്ഥിതിക പഠനവും നടത്താതെയാണ് ഇരുട്ടിന്റെ മറവിൽ പുഴയോരത്തുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു നിന്നും മണ്ണ് കടത്തുന്നത്. ഒരു വർഷം മുമ്പും ഇതേ സ്ഥലത്ത് നിന്ന് ഖനനം നടത്തിയത് പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്ന് നിർത്തിയിരുന്നു. വീണ്ടും അതേ സ്ഥലത്താണ് ഖനനം തുടരുന്നത് വരൾച്ചയിലേക്കും സമീപത്തെ ഉയർന്ന പ്രദേശങ്ങളിലെ ഇടിച്ചിലിനും കാരണമാകും. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെ തുടരുന്ന ഖനനത്തിൽ ഉണ്ടാകുന്ന കുഴി അധികൃതരുടെ കണ്ണുവെട്ടിക്കാനായി പി​റ്റേ ദിവസം പകൽ സമയത്ത് പുറത്ത് നിന്ന് മണ്ണ് കൊണ്ട് വന്ന് മൂടുകയാണ് പതിവ്.

പുഴയോരങ്ങൾക്ക് ബലക്ഷയം സംഭവിക്കാം.പശപ്പുള്ള കളിമണ്ണ് ഖനനം ചെയ്‌തെടുത്ത സ്ഥലത്ത് സാധാരണ മണ്ണിന്നത് പ്രദേശത്തിന്റെ ബലക്ഷയത്തിന് കാരണമാകും.ഖനനം ചെയ്‌തെടുക്കുന്ന സ്ഥലത്തിനോട് ചേർന്ന് പുഴ ഇടത്തോട്ട് തിരിഞ്ഞാണ് പോകുന്നത് ഇവിടെ നിന്നും കളിമണ്ണെടുത്താൽ മഴക്കാലങ്ങളിൽ പ്രദേശത്തിന്റെ ഇടിച്ചിലിന് കാരണമാകും.

പുഴയുടെ വശങ്ങളിലെ സംരക്ഷണ കരിങ്കൽ ഭിത്തികളുടെ ഇടിച്ചിലിനും കാരണമാകും.ഖനനം സ്ഥലത്തിന് തൊട്ട് ചേർന്നാണ് പുഴയിൽ ചെക്ക് ഡാം പണി പൂർത്തീകരിക്കുന്നത്.