മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ലൈബ്രറി സംരക്ഷണ സമിതിക്ക് വൻ വിജയം. പി.അർജ്ജുനൻ , സി.കെ.ഉണ്ണി ,സി.ടി.ഉലഹന്നാൻ ,ജസ്റ്റിൻ ജോസ് ,ജോഷി സ്കറിയ , വി.ടി.യോഹന്നാൻ, പി.കെ.വിജയൻ(ജനറൽ വിഭാഗം),ബി .എൻ ബിജു (പട്ടികജാതി സംവരണം) എന്നിവരാണ് വിജയിച്ചത്. വനിത സംവരണ വിഭാഗത്തിൽ പി.ബി.സിന്ധു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കെ.പി.രാമചന്ദ്രൻ ,കെ.കെ.ജയേഷ് , കെ.എൻ. മോഹനൻ , ജോസ്‌ കരിമ്പന , പി.ബി.രതീഷ് (ജനറൽ വിഭാഗം), ടി.പി.രാജീവ് (പട്ടികജാതി സംവരണം ) , ഡോ. രാജി കെ.പോൾ ( വനിത സംവരണം ) എന്നിവർ ജില്ലാ ലൈബ്രറി കൗൺസിലിലേക്കും തിരഞ്ഞെടുത്തു. കോൺഗ്രസിൽ നിന്നും 7 പേരും മത്സര രംഗത്തുണ്ടായിരുന്നു.