വൈപ്പിൻ: എടവനക്കാട് നേതാജി റോഡ് റസിഡന്റ്‌സ് അസോസിയേഷൻ, എ.ഇ.ഒ റസിഡന്റ്സ്, ഹൈസ്‌കൂൾ റസിഡന്റ്സ്, മാതൃക റസിഡൻസ് എന്നിവ സംയുക്തമായി മയക്കുമരുന്നുവിരുദ്ധ ജനകീയ ജാഗ്രതാസദസ് നടത്തി. ഞാറക്കൽ എസ്.ഐ സൗമ്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവൻമിത്ര അദ്ധ്യക്ഷത വഹിച്ചു.
സിവിൽ എക്‌സൈസ് ഓഫീസർ എം.ജി. പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.ജെ ആൽബി, ആനന്ദവല്ലി ചെല്ലപ്പൻ, ഇ.വി സുധീഷ്, പി.എൻ തങ്കരാജ്, നോബി ആറാഞ്ചേരി, ഉബൈദ് ഉസ്താദ്, ശിവൻ രവീഷ്, പ്രിൻസി രാധാകൃഷ്ണൻ, സി.എം മുഹമ്മദ് സഗീർ, മുല്ലക്കര സക്കരിയ, വിനോദ് കാരോളിൽ, സി.എസ് സുനിൽ കുമാർ, പ്രകാശൻ കാവുങ്കൽ, വിനോജ് കുമാർ , ഉണ്ണികൃഷ്ണൻ, യശ്പാൽകുമാർ എന്നിവർ സംസാരിച്ചു.