water
ജലവിതരണക്കുഴൽ പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുന്നു.

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരമദ്ധ്യത്തിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണക്കുഴൽ പൊട്ടി .ആഴ്ചകളായി കുടിവെള്ളം കാനയിലൂടെ ഒഴുകുന്നു. തൃപ്പൂണിത്തുറ അലയൻസ് ജംഗ്ഷനു സമീപമാണ് പ്രധാന ജലവിതരണക്കുഴൽ പൊട്ടി കുടിവെള്ളം കാനയിലേയ്ക്ക് ഒഴുകുന്നത്.ഇവിടെ മെട്രോയുടെ ജോലികൾ നടക്കുന്ന സ്ഥലത്തും ജലവിതരണക്കുഴൽ പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. ഇപ്പോൾ തന്നെ നഗരത്തിന്റെ ചില ഭാഗങ്ങളിൽ കുടിവെള്ളം ആവശ്യത്തിനു ലഭിക്കാത്ത സ്ഥിതിയാണ്.

വാട്ടർ അതോറിറ്റി ഓഫീസിൽ നിന്നും അര കിലോമീറ്റർ മാത്രം മാറിയാണ് കുടിവെള്ളം റോഡിൽ പൊട്ടിയൊലിക്കുന്നത്. എന്നിട്ടും വാട്ടർ അതോറിറ്റി ആവശ്യമായ നടപടി സ്വീകരിക്കുന്നില്ല.

തൃപ്പൂണിത്തുറയിലേയ്ക്ക് ചൂണ്ടി പദ്ധതിയിൽ നിന്നും കുടിവെള്ളം എത്തിക്കുന്ന കുഴലാണ് പൊട്ടിയത്. വെള്ളം പൊട്ടിയൊലിക്കുന്നതുമൂലം ജലവിതരണക്കുഴലിൽ മർദ്ദം കുറയും

വെള്ളം ലഭിക്കാതിരിക്കുന്നതിനും കാരണമാകും

.