തോപ്പുംപടി: കൊച്ചിൻ പോർട്ട് സ്റ്റാഫ് അസോസിയേഷന് 75 വയസ്. ആഘോഷ പരിപാടികൾക്ക് ഏഴി​ന് തുടക്കം കുറിക്കും. ഏഴി​ന് വൈകിട്ട് 4ന് മർച്ചന്റ് നേവി ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം മുൻ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ നിർവഹിക്കും. വയലാർ രവി എം.പി.അദ്ധ്യക്ഷത വഹിക്കും. മന്ത്രി ആര്യാടൻ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും. 8 ന് രാവിലെ 10ന് അഖിലേന്ത്യാ തുറമുഖ പെൻഷൻ ഫെഡറേഷന്റെയും പെൻഷൻ അസോസിയേഷന്റെയും സമ്മേളനം നടക്കും. 9 ന് അഖിലേന്ത്യാ തുറമുഖ തൊഴിലാളി ഫെഡറേഷൻ പ്രവർത്തക സമിതി സമ്മേളനം. വൈകിട്ട് 4 ന് എറണാകുളം ടൗൺ ഹാളിൽ സി.പി.എസ്.എ കുടുംബ സംഗമവും സമ്മേളനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിഉദ്ഘാടനം ചെയ്യും.മുംബയ് പോർട്ട് ചെയർമാൻ സഞ്ജയ്ഭാട്ടിയ, മുഖ്യാതിഥിയായിരിക്കും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ മുഹമ്മദ് ഹനീഫ, തോമസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.