പള്ളുരുത്തി: പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും ഉത്സവവും 8 മുതൽ 14 വരെ നടക്കും. 8ന് ഉച്ചയ്ക്ക് 12ന് തൈപ്പൂയ തൃക്കൊടിയേറ്റ്, തുടർന്ന് അന്നദാനം. ഇന്റർനാഷണൽ ആസ്ട്രോളജി ഫെഡറേഷൻ അംഗീകാരം ലഭിച്ച മേൽശാന്തി ഹരിയെ ആദരിക്കും. രാത്രി 8 ന് സോപാനസംഗീതം.
9ന് രാവിലെ 10ന് യക്ഷിയിങ്കൽ ആയില്യംപൂജയും സർപ്പബലിയും. രാത്രി 7ന് താലംവരവ്. 10ന് രാത്രി 8ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം - കരുണ. 13ന് പള്ളിവേട്ട. 10ന് ആനയൂട്ട്. വൈകിട്ട് 4ന് പകൽപ്പൂരം. തുടർന്ന് 35 കലാകാരൻമാർ അണിനിരക്കുന്ന ചെണ്ടമേളം.
14ന് ആറാട്ട്. 12ന് ആറാട്ടുസദ്യ. വൈകിട്ട് 5ന് കാവടി ഘോഷയാത്ര, 6ന് ഭക്തിഗാനസുധ. തുടർന്ന് ആറാട്ട്. ഗജരാജാക്കൻമാരായ ചെറായി ശ്രീ പരമേശ്വരൻ, ഈരാറ്റുപേട്ട അയ്യപ്പൻ, കാഞ്ഞിരക്കാട് ശേഖർ എന്നിവർ പൂരത്തിന് അണിനിരക്കും.
ഭാരവാഹികളായ കെ.വി. അജയൻ, കെ.എസ്. കിഷോർകുമാർ, കെ.കെ. അനിൽകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.