egg
മുട്ട

കോലഞ്ചേരി: മുട്ടയിലും പണി.... ബ്രോയ്ലറിനെ നാടനാക്കിയാണ് മുട്ടൻ പണി. കോയമ്പത്തൂരിലാണ് വെള്ളമുട്ടകൾ നിറംമാറി ഇളം ബ്രൗണിൽ നാടനാവുന്നത്. രൂപാന്തരം പ്രാപിച്ചാൽ ഒരു മുട്ടയ്ക്ക് ഒന്നര രൂപയോളം വില അധികം കിട്ടും.

കഴിഞ്ഞ ദിവസം ഉക്കടം,വടവള്ളി, ആർ.എസ്.പുരം എന്നിവിടങ്ങളിൽ നിന്നും കളർ മുട്ട തമിഴ്നാട് ഭക്ഷ്യ സുരക്ഷ വിഭാഗം പിടിച്ചെടുത്തു. കേരളത്തിലേക്കയക്കാനാണ് നിറംമാറുന്നത്. ബക്കറ്റിലെ കളറിൽ മുക്കിയാണ് നിറംമാറ്റൽ.

ബ്രോയ്‌ലർ കോഴിമുട്ടയ്ക്ക് 5.50 രൂപയാണ് ചില്ലറ വിലയെങ്കിൽ നാടൻ കോഴിമുട്ടയ്ക്ക് 7 രൂപയിലധികം വിലയുണ്ട്.