കൊച്ചി: തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ച കേന്ദ്രബഡ്‌ജറ്റിലെ നടപടിക്കെതിരെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ഇന്ന് കരിദിനം ആചരിക്കും. പഞ്ചായത്ത് കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിന് മുമ്പിലും പ്രകടനവും ധർണയും നടത്തുമെന്ന് ജനറൽ സെക്രട്ടറി വി.ജെ. ജോസഫ് അറിയിച്ചു.

ശമ്പളക്കുടിശിക പൂർണമായും അനുവദിക്കുക, 250 ദിവസം തൊഴിൽ നൽകുക, പ്രതിദിനവേതനം 700 രൂപയാക്കുക, പി.എഫ്, ഇ.എസ്.ഐ എന്നിവയാണ് ആവശ്യങ്ങൾ.