കൊച്ചി: ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് മുൻ ഡെപ്യൂട്ടി റസിഡന്റ് എഡിറ്റർ ഇടപ്പള്ളി ചന്ദ്രത്തിൽ റോഡിൽ ജോർജ് എബ്രഹാമിന്റെ (കിഴക്കേതിൽ, കുമ്പളാംപൊയ്ക) ഭാര്യ അന്നമ്മ എബ്രഹാം (67 - റിട്ട. അസി. മാനേജർ, ഇന്ത്യൻബാങ്ക്) നിര്യാതയായി. സംസ്‌കാരം നാളെ (വ്യാഴം) ഉച്ചയ്ക്ക് 1.30ന് പാലാരിവട്ടം ഷാരോൺ മാർത്തോമാ പള്ളിയുടെ തെങ്ങോട് സെമിത്തേരിയിൽ. മക്കൾ: അഭിലാഷ് (കാനഡ), അനിൽ (ബഹ്‌റിൻ). മരുമക്കൾ: റൂബി, ബറ്റ്‌സി.