മൂവാറ്റുപുഴ: നിർമ്മല കോളജിൽ മഹാത്മാ ഗാന്ധിയുടെ ശില്പം രാജ്യസഭ ജോയിന്റ് സെക്രട്ടറി സത്യനാരായണ സാഹു അനാച്ഛാദനം ചെയ്തു. തുടർന്ന് ഗാന്ധി സ്മാരക പ്രഭാഷണവും അദ്ദേഹം നടത്തി. കോതമംഗലം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് താനത്തുപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു, കോളജ് ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. ജെ. ജോർജി. നീർനാൽ, പ്രൊഫ. സജി ജോസഫ്, ഡോ. നിബു തോംസൺ, ഡോ. ടി. എം. ജേക്കബ് എന്നിവർ സംസാരിച്ചു.