കിഴക്കമ്പലം: കേരള ജേർണലിസ്റ്റ് യൂണിയൻ കുന്നത്തുനാട് താലൂക്ക് സമ്മേളനം പട്ടിമറ്റം എസ്.എൻ.ഡി.പി പ്രാർത്ഥന മന്ദിരത്തിൽ സംസ്ഥാന സെക്രട്ടറി കെ.സി സ്മിജൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ബാബു. പി ഗോപാൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബോബൻ കിഴക്കേത്തറ, താലൂക്ക് സെക്രട്ടറി റഷീദ് മല്ലശ്ശേരി, എം.കെ സുരേന്ദ്രൻ, എം.യു മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ബാബു.പി ഗോപാൽ (പ്രസിഡന്റ് ) സുമേഷ് (സെക്രട്ടറി), ജബ്ബാർ വാത്തേലി (ട്രഷറർ), പി.എം വർഗീസ് (വൈ.പ്രസിഡന്റ്),സജോ സക്കറിയ (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.