ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടേയും പെരിയാർവാലി റസിഡന്റ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ജനമൈത്രി പൊലീസ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സി.ഐ വി.എസ്. നവാസ് ക്ലാസെടുത്തു. എഡ്രാക്ക് താലൂക്ക് സെക്രട്ടറി കെ. ജയപ്രകാശ്, തോമസ് തോട്ടുങ്കൽ, എസ്.എ.എം. കമാൽ, കെ.എ. ഷാജിമോൻ, പി.ടി. രാജു, തദേവൂസ് എന്നിവർ സംസാരിച്ചു.