പറവൂർ: കേരള വാട്ടർ അതോറിറ്റിയുടെ വെള്ളക്കുടിശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവ് അനുവദിക്കും. പറവൂർ സബ് ഡിവിഷന്റെ പരിധിയിൽ വരുന്ന പറവൂർ, കടുങ്ങല്ലൂർ, ആലങ്ങാട്, പള്ളിപ്പുറം, ഞാറക്കൽ, എളങ്കുന്നപ്പുഴ, എടവനക്കാട്, നായരമ്പലം എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.