കൊച്ചി: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയുടെ കീഴിലുള്ള ഗുരുദേവ കുടുംബയൂണിറ്രിന്റെ യോഗം പനമ്പിള്ളി നഗറിലെ ശ്രീനാരായണയിൽ മട്ടലിൽ ഭഗവതി ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി കെ.കെ മാധവൻ ഉദ്ഘാടനം ചെയ്തു.. അഡ്വ. ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. ഗിരി മിഥുല പ്രഭാഷണം നടത്തി. ക്ഷേത്ര ട്രഷറർ പി.വി സാംബശിവൻ, എ.കെ ഗംഗാധരൻ, കെ.എം തിലകൻ, പ്രണവം ശശിധരൻ, പി.കെ പ്രകാശൻ, സ്മിത രാജൻ, രമാദാസ്, പി.എം വത്സരാജ് എന്നിവർ സംസാരിച്ചു.