പള്ളുരുത്തി: അഴകിയകാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ട് താലപ്പൊലിയോടനുബന്ധിച്ച് പൊലീസ് സ്റ്റേഷൻ പറ വഴിപാട് നടന്നു..ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെയാണ് പറ വഴിപാട് . രാജഭരണകാലത്തെ ഭരണനിർവഹണ കാര്യാലയമായിരുന്ന കച്ചേരി പിന്നീട് പൊലീസ് സ്റ്റേഷനായി മാറി​. കച്ചേരിയിൽ നൂറ്റാണ്ടുകളായി നടന്നു വന്ന വഴിപാട് പിന്നീട് പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കുകയായിരുന്നു. ഇന്നലെ പൊലീസിന്റെ നേതൃത്വത്തിൽ അന്നദാനവും നടന്നു.13 വിഭവങ്ങൾ കൊണ്ടാണ് പറ വഴിപാട് നടത്തിയത്.സി.ഐ. ജോയ് മാത്യു ആദ്യം പറ നിറച്ചു. ട്രാഫിക് സ്റ്റേഷനു മുന്നിലാണ് ആദ്യം പറയെടുപ്പ് .തുടർന്ന് സി.ഐ, എസ്.ഐ ഓഫീസിനു മുന്നിലും നടന്നു. പൊലീസ് ഉദ്യോഗസ്ഥൻമാർ കുടുംബമായാണ് എത്തിയത്.