കൊച്ചി: കടവന്ത്ര എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ആർ. ശങ്കർ കുടുംബയോഗം ശാഖാസെക്രട്ടറി കെ.കെ പ്രകാശന്റെ അദ്ധ്യക്ഷതയിൽ ലൈബ്രറി ഹാളിൽ കൂടി. കെ.കെ ബോസ് മാമംഗലം പ്രഭാഷണം നടത്തി. കെ.എം അനന്തൻ, എം. ഭദ്രൻ, പി.വി സാംബശിവൻ, ജയാനാരായണൻ, കെ.കെ മാധവൻ എന്നിവർ ആർ. ശങ്കർ അനുസ്മരണം നടത്തി.