ആലുവ: തോട്ടക്കാട്ടുകര റസിഡന്റ്‌സ് അസോസിയേഷൻ ലൈബ്രറി എല്ലാ വാരാന്ത്യത്തിലും സംഘടിപ്പിക്കുന്ന തിങ്കൾകൂട്ടം എന്ന പരിപാടിയുടെ 82 -ാം എപ്പിസോഡിൽ യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലംകോട് ലീല കൃഷ്ണൻ അതിഥിയായെത്തി. ലൈബ്രറി പ്രസിഡന്റ് ഡോ. കെ.കെ. റഷീദ്, അസോസിയേഷൻ പ്രസിഡന്റ് പി.എ. ഹംസക്കോയ, ചന്ദ്രശേഖരപിള്ള, പി.എൻ. പ്രസാദ്, അജിത്കുമാർ, കെ.എ. ജമാലുദ്ദീൻ, മനോജ്കുമാർ, സജീവൻ കടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.