puerjani-veedu-
പുനർജനി പദ്ധതിയിൽ കെ.പി.സി.സിയുടെ ആയിരം ഭവനം പദ്ധതിയിൽ വാവക്കാട് കണ്ണപ്പൻതറ ബൈജുവിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു

പറവൂർ : പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ കെ.പി.സി.സിയുടെ ആയിരം ഭവന പദ്ധതികളുടെ ഭാഗമായി വാവക്കാട് കണ്ണപ്പൻതറ ബൈജുവിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ആർ. സൈജൻ, മണ്ഡലം പ്രസിഡന്റ് അനിൽ ഏലിയാസ്, പറവൂർ നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എസ്. രഞ്ജിത്ത്, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ, യൂത്ത് കോൺ‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. ഗിരീഷ്, വാർഡ് അംഗം എം.ഡി. മധുലാൽ തുടങ്ങിയവർ പങ്കെടുത്തു.