കൊച്ചി: പൂത്തോട്ട പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 5ന് നടതുറക്കലി​ന് ശേഷം നിർമ്മാല്യ ദർശനം, അഭിഷേകം എന്നിവ നടക്കും. 6.30ന് ഉഷ:പൂജ, 7ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8ന് പഞ്ചവിംശതി കലശപൂജ, 9.30ന് കലശാഭിഷേകം, ഉച്ചപൂജ എന്നിവ ഉണ്ടായിരിക്കും. തുടർന്ന് ഉപദേവതമാർക്ക് കലശാഭിഷേകവും വിശേഷാൽ പൂജകളും നടക്കും. വൈകിട്ട് 5ന് നടതുറക്കൽ, , 7.30ന് അത്താഴപൂജ, 8ന് താലപ്പൊലി തുടർന്ന് മംഗളപൂജ എന്നിവ നടക്കും.