പള്ളുരുത്തി: ചെല്ലാനം ഗൊണ്ടു പറമ്പിൽ വർക്ക്ഷോപ്പിന് തീപിടിച്ച് 15 ബൈക്കുകൾ കത്തിനശിച്ചു. നോർത്ത് ചെല്ലാനം പള്ളത്ത് പറമ്പിൽ സുദർശനന്റെ ഉടമസ്ഥതയിലുള വർക്ക്ഷോപ്പിന് കഴിഞ്ഞ ദിവസം പുലർച്ചെയാണ് തീപിടി​ച്ചത്. പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി എന്നിവിടങ്ങളിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് രണ്ട് മണിക്കൂർ ശ്രമി​ച്ചാണ് തീ അണച്ചത്. തീയും പുകയും കണ്ട് നാട്ടുകാരാണ് പൊലീസിനെഅറി​യി​ച്ചത്. സിഗരറ്റ് കുറ്റിയിൽ നിന്ന് തീ പടർന്നതാണെന്ന് കരുതുന്നു. വർക്ക്ഷോപ്പ് പൂർണമായും കത്തിനശിച്ചു.