കൊച്ചി :നടക്കാവ് വെടിക്കെട്ടിന് സംഘാടകർ ഇൻഷ്വറൻസ് ഏർപ്പെടുത്തിയിരുന്നോയെന്ന് സർക്കാർ പരിശോധിച്ച് അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കിയിരുന്നെന്ന് സംഘാടകർ അറിയിച്ചതിനെത്തുടർന്നാണ് സിംഗിൾബെഞ്ച് ഇക്കാര്യത്തിൽ സർക്കാരിനോടു പരിശോധിക്കാൻ നിർദ്ദേശിച്ചത്. ഇൻഷ്വറൻസിനുള്ള അപേക്ഷ ആരെങ്കിലും നൽകിയിട്ടുണ്ടോയെന്നും നോക്കണം. അതേസമയം വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടരാമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.