കൊച്ചി: കൊച്ചി കാൻസർ സെന്ററിന്റെ ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ കോൺക്രീറ്റ് മാലിന്യം മൂന്നുമാസം കഴിഞ്ഞിട്ടും അതേപടി. ഈ മാസം 10നകം കോൺക്രീറ്റ് മാലിന്യം നീക്കുമെന്ന് ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ മൂവ്മെന്റിനെ അറിയിച്ചിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.
ലോക കാൻസർ ദിനമായിരുന്ന ഇന്നലെയാണ് മൂവ്‌മെന്റ് ഭാരവാഹികൾസെന്റർ സന്ദർശിച്ചത്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഡോ. പീറ്റർ എന്നിവരുമായി സംഘം ചർച്ച നടത്തി. പ്രൊഫ. എം.കെ. സാനു മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡോ. എൻ. കെ. സനിൽകുമാർ, ജസ്റ്റിസ് പി. കെ. ഷംസുദീൻ, ഡോ. കെ.ആർ. വിശ്വംഭരൻ,പ്രൊഫ. എം.കെ. പ്രസാദ്, സി.ജി. രാജഗോപാൽ, കുമ്പളം രവി, കുരുവിളാ മാത്യു, പി പ്രദീപ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.