പൊന്നൂരുന്നി: വൈറ്റില-പൊന്നുരുന്നി ഗ്രാമീണവായനശാലയിൽ കെടാമംഗലം പാപ്പുക്കുട്ടിയുടെ കടത്തുവഞ്ചി കാവ്യസമാഹാരം ചർച്ച ചെയ്തു. ആയിരത്തി തൊള്ളായിരത്തി നാല്പതുകളിൽ കേരളത്തിൽ തൊഴിലാളികളിൽ സാമൂഹ്യപുരോഗതിക്ക് ആവശ്യമായ ഊർജം പകർന്ന കവിയാണ് കെടാമംഗലം പപ്പുക്കുട്ടിയും അദ്ദേഹത്തിന്റ കടത്തുവഞ്ചി എന്ന കൃതിയുമെന്ന് ഉദ്ഘാടകൻ അഡ്വ.എം.കെ.ശശീന്ദ്രൻ പറഞ്ഞു. വായനശാല വൈസ് പ്രസിഡന്റ് പി.ജെ.ഫ്രാങ്ക്‌ളിൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പഞ്ഞിമല ബാലകൃഷ്ണൻ വിഷയം അവതരിപ്പിച്ചു. കെ.വി.അനിൽ കുമാർ സംസാരിച്ചു.