കൊച്ചി: നടക്കാവ് വെടിക്കെട്ട് അപകടത്തിലെ പ്രതികൾക്ക് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ക്ഷേത്ര കമ്മിറ്റിയംഗങ്ങളായ ഉണ്ണികൃഷ്ണൻ (68), സുനിൽ രാജപ്പൻ (36), രാജേഷ് (52), ദിവാകരൻ(63) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇവർ കസ്റ്രഡിയിൽ കഴിയേണ്ടതില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.