കോലഞ്ചേരി: കണ്ടനാട് വെസ്റ്റ് ഭദ്റാസന ദിനാഘോഷവും കുടുംബസംഗമവും 22ന് കടമ​റ്റം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ നടക്കും. ബസേലിയോസ് മർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഭദ്റാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ് അദ്ധ്യക്ഷനാകും.പരിപാടികളുടെ നടത്തിപ്പിനായി വിവിധ കമ്മി​റ്റികളടങ്ങിയ സംഘാടക സമിതി രൂപവത്കരിച്ചു. ഭദ്രാസന സെക്രട്ടറി വികാരിമാരായ സി.എം. കുരിയാക്കോസ്, ജോസഫ് മലയിൽ, എൽദോസ് ബാബു, ജോസി ജേക്കബ്, റോയി കാരിക്കോട്ടിൽ, പ്രിൻസ് ഏലിയാസ്, എം.എൻ. ജോസഫ്, സി.കെ. ജോർജ് എന്നിവർ പ്രസംഗിച്ചു