saumini-babu
കേരള സ്റ്റേറ്റ്‌സർവീസ് പെൻഷനേഴ്‌സ് യൂണിയൻ രായമംഗലം നോർത്ത് യൂണിറ്റ് വാർഷീകം രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ:സർവീസ് പെൻഷനേഴ്‌സ് യൂണിയൻ രായമംഗലം നോർത്ത് യൂണിറ്റ് വാർഷികം രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു ഉദ്ഘാടനം ചെയ്തു.കുറുപ്പംപടി ക്രിസ്ത്യൻ യൂത്ത് ലീഗ് ഹാളിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ടി. ജോസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ,എം.ജി. എം.എച്ച് എസ്. എസ് മാനേജർ ജിജു കോര,ടി. കെ. ഇട്ടീര, എ. കെ. ബേബി,എ. എൻ നാരായണൻ നായർ,എൻ. ഗോകുൽദാസ്,കെ. വി. അയ്യപ്പൻ,പി.ഇ. ശോശാമ്മ എന്നിവർ പ്രസംഗിച്ചു.