ചോറ്റാനിക്കര: തലയോലപ്പറമ്പ് കെ.ആർ നാരായണൻ സ്മാരക എസ്.എൻ.ഡി.പി യൂണിയനിലെ അരയൻകാവ് കീച്ചേരി കുലയറ്റിക്കര 1394ാം നമ്പർ എസ്.എൻ.ഡി.പി ശാഖ ഗുരുദേവ ക്ഷേത്രത്തിലെ 20ാ മത് പ്രതിഷ്ഠാവാർഷികവും , നിർമാണം പൂർത്തിയാക്കിയ കല്യാണമണ്ഡപത്തിന്റെ ഉദ്ഘാടനവും ഇന്ന് വൈകിട്ട് 6ന് ചേരുന്ന സമ്മേളനത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിനടേശൻ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് ഇ. ഡി പ്രകാശൻ , സെക്രട്ടറി അഡ്വക്കേറ്റ് എസ്.ഡി സുരേഷ് ബാബു , ശാഖ പ്രസിഡന്റ് പി ഡി മുരളീധരൻ , സെക്രട്ടറി കെ എൻ വിശ്വംഭരൻ എന്നിവരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്ത് സംസാരിക്കുന്ന യോഗവേദിയിൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സാങ്കേതിക വിദഗ്ദ്ധരെയും മുൻ ശാഖാ യോഗം ഭരണ കർത്താക്കളെയും ആദരിക്കും.