കൊച്ചി: കലൂർ സെന്റ് അഗസ്റ്റിൻസ് സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ മുന്നോടിയായി ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 2.30 വിളംബരഘോഷയാത്ര നടത്തും. പൂർവവിദ്യാലയം സ്ഥിതി ചെയ്തിരുന്ന എറണാകുളം ലിസി ആശുപത്രിയുടെ നഴ്‌സിംഗ് സ്‌കൂളിന്റെ മുന്നിൽ നിന്നാരംഭിക്കുന്ന യാത്ര എറണാകുളം അങ്കമാലി അതിരൂപത മുൻ സഹായമെത്രാൻ തോമസ് ചക്യാത്ത് ദീപിശീഖ തെളിയിച്ച് ഉദ്ഘാടനം ചെയ്യും. ലിസി ഹോസ്പിറ്റൽ റോഡ്, കലൂർ റിസർവ് ബാങ്ക് വഴി ജഡ്‌ജ‌സ് അവന്യൂ റോഡ് വഴി സ്‌കൂളിൽ എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു.