അങ്കമാലി: കുമരക്കുളം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. പതിവ് പൂജകൾക്ക് ശേഷം ഇന്ന് വൈകിട്ട് ഏഴിന് സംഗീതാരാധന, നാളെ രാവിലെ 9.30ന് ദേവിക്ക് പൊങ്കാല, വൈകിട്ട് 7ന് കളമെഴുത്തുംപാട്ടും. ശനിയാഴ്ച രാവിലെ 6.30 ന് അഭിഷേകക്കാവടി, ഏഴരക്ക് ആറാട്ടു ബലി, എട്ടിന് കാവടിയാട്ടം, ഉച്ചക്ക് പ്രസാദഊട്ട്, വൈകിട്ട് ആറിന് താലം ഘോഷയാത്ര, രാത്രി 8.45ന് കാവടിയാട്ടം എന്നിവ ഉണ്ടായിരിക്കും.