model
കലൂർ മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കലൂർ മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ് ഡിജിറ്റൽ മാഗസിൻ സാമൂഹിക പ്രവർത്തക ഗീതാബക്ഷി നിർവഹിച്ചു. പ്രിൻസിപ്പൽ പി. സലീന റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് എം. സൂഫി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ, മുൻ കൗൺസിലർ കെ.വി. മനോജ്, പൂർവ വിദ്യാത്ഥിനിയും ആർ.ബി.ഐ അസിസ്റ്റന്റ് മാനേജരുമായ രാധീകൃഷ്ണ, സ്റ്റാഫ് കോ ഓഡിനേറ്റർ എം.കെ. സിദ്ദീഖ് എന്നിവർ സംസാരിച്ചു.