അങ്കമാലി: ഓപ്പൺ സോഴ്സ് സാങ്കേതികവിദ്യയിൽ നൂതന സാദ്ധ്യതകൾ ചർച്ച ചെയ്യപ്പെടുന്ന ദേശീയസമ്മേളനം ഫിസാറ്റിറിൽ തുടങ്ങി. ജയിൻ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ.ജെ. ലത ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി. അനിത അദ്ധ്യക്ഷത വഹിച്ചു‌. പ്രിൻസിപ്പൽ ഡോ.ജോർജ് ഐസക്, ഡീൻ ഡോ. സണ്ണി കുര്യാക്കോസ് , ഡോ.ജെ .സി. പ്രസാദ്, പ്രൊഫ.പങ്കജ് കുമാർ, ഡോ. ജ്യോതിഷ് കെ.ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.